Skip to main content

കാലാവസ്ഥ വ്യതിയാനം-നെറ്റ് സീറോ എമിഷൻ- സുസ്ഥിര വികസനം  വിഷയത്തിൽ സെമിനാർ

 

എന്റെ കേരളം പ്രദർശന വിപണന മേളയിൽ കാലാവസ്ഥ വ്യതിയാനം-നെറ്റ് സീറോ എമിഷൻ- സുസ്ഥിര വികസനം  വിഷയത്തിൽ നവകേരളം, കൃഷി, മണ്ണ് സംരംക്ഷണം, പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവര്‍ സെമിനാർ സംഘടിപ്പിച്ചു. കേരളസമൂഹം അനുഭവിച്ച പ്രളയം, കാലാവസ്ഥ വ്യതിയാനം, സുസ്ഥിരവികസനത്തിലൂടെ എങ്ങനെ കാലാവസ്ഥ വ്യതിയാനം തടയാം, നെറ്റ് സീറോ എമിഷൻ എന്നിവ സംബന്ധിച്ച് സെമിനാറിൽ വിശദീകരിച്ചു. നവകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരൻ, നെറ്റ് സീറോ എമിഷൻ പദ്ധതി ജില്ലാതല കോർ കമ്മിറ്റി അംഗം ഡോ. ഗണേഷ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ വൈശാഖ്, റിസോഴ്സ് പേഴ്സൺ കണ്ണൻ എന്നിവർ പങ്കെടുത്തു.
 

date