Skip to main content
 ഫയർ ആൻഡ് റസ്ക്യൂ

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഫയർ ആൻഡ് റസ്ക്യൂ മികച്ച സ്റ്റാൾ മികച്ച മൂന്ന് സ്റ്റാളുകൾക്ക് അംഗീകാരം

 

എന്റെ കേരളം - 2023 പ്രദർശന -വിപണന മേളയിൽ മികച്ച സ്റ്റാളായി ഫയർ ആൻഡ് റസ്ക്യൂ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മൂന്ന് സ്റ്റാളുകളാണ് തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം പോലീസും, മൂന്നാം സ്ഥാനം ആർ.ടി.ഒയും കരസ്ഥമാക്കി. വകുപ്പുകൾക്ക് ലഭ്യമായ സ്ഥലം ഉപയോഗപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് വിധി നിർണയം നടത്തിയത്. ആശയവിനിമയം, അവതരണം, ആർട്ട് വർക്ക്, സമകാലീക പ്രവർത്തനം, എന്നീ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് മികച്ച സ്റ്റാളുകൾ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ,  പബ്ലിക് ലൈബ്രറി - ഒ.വി വിജയൻ സ്മാരക സമിതി സെക്രട്ടറിയുമായ  ടി.ആർ അജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, ചിത്രകാരനും അധ്യാപകനുമായ ശാന്തകുമാരൻ മാസ്റ്റർ എന്നിവർ ചേർന്നാണ് വിധിനിർണയം നടത്തിയത്.

date