Skip to main content

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത്: അവലോകന യോഗം നാളെ

 

'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് അവലോകന യോഗം നാളെ (ഏപ്രില്‍ 17) ഉച്ചയ്ക്ക് 2.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അദാലത്തിലേക്ക് ലഭിച്ച അപേക്ഷ/പരാതികളുമായി ബന്ധപ്പെട്ട് ജില്ലാതല ഓഫീസര്‍മാര്‍ സ്വീകരിച്ച നടപടികള്‍ യോഗത്തിൽ അവലോകനം ചെയ്യും.  തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മെയ് 15 ന് പാലക്കാട്, 16 ന് ചിറ്റൂര്‍, 18 ന് ആലത്തൂര്‍, 22 ന് ഒറ്റപ്പാലം, 23 ന് മണ്ണാര്‍ക്കാട്, 25 ന് പട്ടാമ്പി, 26 ന് അട്ടപ്പാടി എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.

date