Skip to main content

കിടപ്പ് രോഗികള്‍ക്ക് സൗജന്യ റേഷന്‍ വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതി: ഉദ്ഘാടനം നാളെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

 

കിടപ്പ് രോഗികള്‍ക്ക് സൗജന്യ റേഷന്‍ വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതി നാളെ (ഏപ്രില്‍ 17) രാവിലെ 10.30 ന് ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട ഒപ്പം പദ്ധതി 17 മുതല്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ ആരംഭിക്കും. റേഷന്‍കടകളില്‍ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയാതിരിക്കുന്ന അതിദരിദ്രരായ വാര്‍ധക്യസഹജമായ രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും അതത് പ്രദേശത്തെ സേവന തല്‍പരരായ ഓട്ടോ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി. വടകരപ്പതി ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും. പാലക്കാട് താലൂക്കിൽ ഏപ്രില്‍ 20 നും ആലത്തൂര്‍- 18, മണ്ണാര്‍ക്കാട്-19, ഒറ്റപ്പാലം-18, പട്ടാമ്പി- 18  എന്നിങ്ങനെയും ഒപ്പം പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്ന് പാലക്കാട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date