Skip to main content

സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന സ്മാരക ഹാൾ ഉദ്ഘാടനം നാളെ 

 

1991 ഏപ്രിൽ 18 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത്  നടന്ന സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിന്റെ ഭാഗമായി 
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളിന്റെ
ഉദ്ഘാടനം നാളെ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. 

ഇ.കെ.നായനാർ സ്മാരക ലൈബ്രറിയുടെയും, ചേലക്കോടൻ ആയിഷുമ്മ സ്മാരക മ്യൂസിയത്തിന്റെയും നിയമസഹായ കേന്ദ്രത്തിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എ.മാരായ അഡ്വ.സച്ചിൻ ദേവ്, കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ലിന്റൊ ജോസഫ്, അഡ്വ.പി.ടി.എ.റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി.ഒലീന തുടങ്ങിയവർ പങ്കെടുക്കും. 

സർക്കാരിന്റെ ആർദ്രം പുരസ്ക്കാരം നേടിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിനുള്ള സാക്ഷരതാ മിഷന്റെ ഉപഹാര സമർപ്പണവും മുൻകാല സാക്ഷരത പ്രവർത്തകരെ ആദരിക്കലും  ചടങ്ങിൽ നടക്കും.

പ്രമുഖ സാക്ഷരതാ തുടർ വിദ്യാഭ്യാസ പ്രവർത്തകരായ പയ്യന്നൂർ കുഞ്ഞിരാമൻ, വി.ആർ.വി.ഏഴോം, കെ.നാരായണൻ നമ്പൂതിരി, പ്രൊഫ.കെ ശ്രീധരൻ എന്നിവരെയാണ് ആദരിക്കുന്നത്.

date