Skip to main content
ആയഞ്ചേരിയിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകി 

ആയഞ്ചേരിയിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകി 

 

ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 'വൃദ്ധർക്ക് കട്ടിൽ' പദ്ധതി പ്രകാരം പഞ്ചായത്തിലെ 80 പേർക്ക് കട്ടിൽ വിതരണം ചെയ്തു. 

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം നടത്തിയത്. 

പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അടുത്ത തവണ പുതുമയുള്ള പദ്ധതികൾ വയോജനങ്ങൾക്ക് വേണ്ടി തയ്യാറാക്കുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി.

സ്ഥിരം സമിതി ചെയർമാന്മാരായ പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ, ഭരണ സമിതി അംഗങ്ങളായ എൻ. അബ്ദുൽ ഹമീദ്, എ. സുരേന്ദ്രൻ, എം.വി. ഷൈബ, പി.കെ.ആയിഷ ടീച്ചർ, സി.എം. നജ്‌മുന്നീസ, ലിസ പുനയങ്കോട്ട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

date