Skip to main content
പനങ്ങാട് ഗ്രാമ പഞ്ചായത്ത് ആർദ്രകേരളം പുരസ്കാരം ഏറ്റുവാങ്ങി

പനങ്ങാട് ഗ്രാമ പഞ്ചായത്ത് ആർദ്രകേരളം പുരസ്കാരം ഏറ്റുവാങ്ങി

 

ആരോഗ്യ മേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള ജില്ലാതല ആർദ്ര കേരളം പുരസ്കാരം പനങ്ങാട് ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. ജില്ലയിൽ ഒന്നാം സ്ഥാനമാണ് പഞ്ചായത്ത് നേടിയത്. പ്രശംസാപത്രവും അഞ്ച് ലക്ഷം രൂപയും ശില്പവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്ന്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി, സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഷാജി.കെ. പണിക്കർ, കെ.കെ.പ്രകാശിനി, ഹരീഷ് ത്രിവേണി, പനങ്ങാട് എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ എം.എൻ. അപർണ്ണ, ഡോ.സി.കെ. അഫ്സൽ, ജെ.പി.എച്ച്.എൻ. ഗീത കെ. ഇ, ദീപ. സി എന്നിവർ പങ്കെടുത്തു.

date