Skip to main content

അറിയിപ്പുകൾ

 

അപേക്ഷ ക്ഷണിച്ചു 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനും സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. 2021- 22, 2022- 23 അധ്യയന വർഷങ്ങളിൽ എൻജിനീയറിങ്, എം ബി ബി എസ്, ബി എസ് സി.അഗ്രികൾച്ചർ, വെറ്റിനറി സയൻസ്, ബി  എ എം എസ്, ബി  എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി. നഴ്സിംഗ്, എ എസ് സി നഴ്സിംഗ് എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് ദേശീയ സംസ്ഥാനതലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റൽ അഡ്മിഷൻ ലഭിച്ചു പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 30. അപേക്ഷയും മറ്റു വിശദ വിവരങ്ങളും ജില്ലാ ഓഫീസുകളിലും,ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. വെബ്സൈറ്റ് :  kmtwwfb.org  

 

അപേക്ഷ ക്ഷണിച്ചു

ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് ഫെല്ലോകളെ 25000 രൂപ പ്രതിമാസ വേതനത്തിൽ പരമാവധി രണ്ട് വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല  അംഗീകരിച്ചിട്ടുള്ള ആരോഗ്യ സംബന്ധമായ വിഷയങ്ങളിൽ നേടിയ ബിരുദാനന്തര ബിരുദം, രണ്ടു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയം എന്നിവയാണ് യോഗ്യതകൾ. മാനസികാരോഗ്യ/ സാമൂഹികാരോഗ്യ/ ഭിന്നശേഷി മേഖലകളിൽ ഗവേഷണ/അധ്യാപന പരിചയം അഭികാമ്യം.  ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും (ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, മേൽവിലാസം എന്നിവയോടെ) യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല കാര്യാലയത്തിൽ ഏപ്രിൽ 25ന് രാവിലെ 11മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്:  0487-2207650 

 

ഗസ്റ്റ് ലക്ചർ ഒഴിവ്

ഗവ. ലോ കോളേജിൽ 2023-24 അധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർ ഒഴിവിലേക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അതിന്റെ ഒരു പകർപ്പും സഹിതം ഏപ്രിൽ 27 (ഇംഗ്ലീഷ് ), ഏപ്രിൽ 28  (മാനേജ്മെന്റ്), ഏപ്രിൽ ൨൯ (നിയമം) ദിവസങ്ങളിൽ രാവിലെ 10.30 മണിക്ക് ഗവ.ലോ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് കൂടികാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2730680

date