Skip to main content

ഗതാഗത നിയന്ത്രണം 

 

കല്ലുത്താൻകടവ്-പുതിയപാലം-ചാലപ്പുറം റോഡിൽ കല്ലുത്താൻ കടവിനും പുതിയപാലത്തിനും ഇടയിൽ കേടുപാട് സംഭവിച്ച രണ്ടു കൾവർട്ടുകളുടെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി  ഏപ്രിൽ 18 മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി  എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കല്ലുത്താൻ കടവിൽ നിന്നും പുതിയപാലത്തേക്ക്  പോകേണ്ട വലിയ വാഹനങ്ങൾ ജയിൽ റോഡ്-സെഡ് ജി നോർത്ത് റോഡ്-തളി റോഡ് വഴി പുതിയപാലത്തേക്കും തിരിച്ചും പോകേണ്ടതാണ്.

date