Skip to main content
റോഡ് ഉദ്ഘാടനം ചെയ്തു

റോഡ് ഉദ്ഘാടനം ചെയ്തു

 

പെരുവയൽ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മായിങ്കോട്ട്താഴം റോഡിന്റെ  ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി  നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ  ചെലവഴിച്ചാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബിത തോട്ടാഞ്ചേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ ഷറഫുദ്ദീൻ, വാർഡ് മെമ്പർ ഷാഹിന ടീച്ചർ, വാർഡ് വികസന സമിതി കൺവീനർ യാസർ അറഫാത്ത്, വികസന സമിതി അംഗങ്ങളായ സൈനുദ്ദീൻ, ഉസ്മാൻ, കുഞ്ഞിരായിൻ, വി.കെ മാമു, മുസ്തഫ, ആലി, അസീസ്, സലാം, ഷാഹിദ തുടങ്ങിയവർ സംബന്ധിച്ചു.

date