Skip to main content

ജല ശുചിത്വ മിഷൻ അവലോകന യോഗം ചേർന്നു 

 

ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ട്രേറ്റിൽ ജില്ലാ ജല ശുചിത്വ മിഷൻ യോഗം (ഡി.ഡബ്യു.എസ്.എം) ചേർന്നു. 

ജില്ലാ കലക്ടർ എ.ഗീത, ജില്ലാ വികസന കമ്മിഷണർ എം.എസ് മാധവിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ പങ്കെടുത്തു.

സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ള എല്ലാ പൈപ്പ് കണക്ഷനുകളുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുവാനും യോഗത്തിൽ നിർദേശം നൽകി. ചാത്തമംഗലം പഞ്ചായത്തിൽ ടാങ്ക് നിർമ്മാണത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചയിൽ ഉൾപ്പെടുത്തി. 

പബ്ലിക് വർക്ക് ഡിപ്പാർട്ട്മെൻറ് (പി.ഡബ്യു .ഡി), കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി), നാഷണൽ ഹൈവേ അതോറിറ്റി (എൻ.എച്ച്.ഐ.ഐ), കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 2024 ഓടെ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

date