Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു 

ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. കൂടുതൽ വിവരങ്ങൾക്ക് : 8590539062,9526415698.

 

ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഐ.വി.എഫ് ടെക്‌നിഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ബി എസ്‌ സി എം എൽ ടി അല്ലെങ്കിൽ ലൈഫ് സയൻസിൽ എം എസ്‌ സി. പ്രായപരിധി 18 - 45 വയസ്സ്. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 19 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

 

ടെണ്ടർ ക്ഷണിച്ചു 

2023-24 സാമ്പത്തിക വർഷം ജില്ലാ പോലീസ് മേധാവി കാര്യാലയത്തിലേയും സബ് യൂണിറ്റുകളിലേയും ലേസർ ജെറ്റ് പ്രിന്ററുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറത്തിൽ ടോണർ, മഷി ബ്ലാക്ക്, കാട്രിഡ്ജ്, ബ്ലേഡ്, ഡ്രം, എം.ആർ.എസ്‌, പി.സി.ആർ, സ്ലീവ്, പ്രഷർ റോളർ, പേപ്പർ സെൻസർ, പിക്ക് അപ് റോളർ, ലോജിക് ബോർഡ് സർവീസ്  എന്നീ ഇനങ്ങളുടെ വില രേഖപ്പെടുത്തി, കവറിൽ  "കോഴിക്കോട് സിറ്റി ജില്ലാ പോലീസ് ലേസർ ജെറ്റ് പ്രിന്ററുകളിൽ ടോണർ റീഫിൽ ചെയ്യുന്നതിനുള്ള അപേക്ഷ" എന്ന്  ഉള്ളടക്കം ചെയ്ത് ഏപ്രിൽ 28 ന് മുമ്പായി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, കോഴിക്കോട് സിറ്റി, മാനാഞ്ചിറ, കോഴിക്കോട്-673001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഏപ്രിൽ 29 ന് രാവിലെ 11 മണിക്ക് ടെണ്ടറുകൾ തുറക്കും. പങ്കെടുക്കുന്നവർ ഓരോ ടെണ്ടറിനും ആകെ തുകയുടെ 0.2 ശതമാനം ടെണ്ടർ ഫീസും 1ശതമാനം ഇ എം ഡി യും നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2722673

date