Skip to main content
മത്സ്യത്തൊഴിലാളികൾക്ക് ഇരുചക്ര വാഹനവും ഐസ് ബോക്സും വിതരണം ചെയ്തു

മത്സ്യത്തൊഴിലാളികൾക്ക് ഇരുചക്ര വാഹനവും ഐസ് ബോക്സും വിതരണം ചെയ്തു

 

ചേളന്നൂർ ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളികൾക്ക് ഇരുചക്ര വാഹനവും ഐസ് ബോക്സും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ ഉദ്ഘാടനം നിർവഹിച്ചു. 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.സുരേഷ്കുമാർ, പി.കെ. കവിത, സി.പി.നൗഷീർ, സെക്രട്ടറി കെ. മനോജ് കുമാർ, മെമ്പർമാരായ എൻ. രമേശൻ ടി.വൽസല, ഷാനി. വി.എം, സത്യഭാമ, വി.പി.സിനി, സൈജൻ വെള്ളയിൽ, മത്സ്യഭവൻ ഫിഷറീസ് ഓഫീസർ സി. ബബിത തുടങ്ങിയവർ പങ്കെടുത്തു.

date