Skip to main content

സി.ഡി.എ പ്രതിനിധി ക്യാമ്പ് 24, 25 തീയതികളില്‍

 

ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഡിഫന്‍സ് പെന്‍ഷണര്‍/ സിവിലിയന്‍ ഡിഫന്‍സ് പെന്‍ഷണര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് വാര്‍ഷിക തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സ്പര്‍ശുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാനും പരാതികള്‍ നല്‍കാനുമായി സി.ഡി.എ ചെന്നൈയില്‍ നിന്നുള്ള പ്രതിനിധികള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏപ്രില്‍ 24, 25 തീയതികളില്‍ ക്യാമ്പ് ചെയ്യുന്നു. അന്നേ ദിവസം പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍, ബാങ്ക് പാസ്ബുക്ക്, പി.പി.ഒ ഡിസ്ചാര്‍ജ് ബുക്ക്, കുടുംബ വിവരങ്ങളുടെ പകര്‍പ്പ് എന്നിവയുമായി രാവിലെ 10 ന് എത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍: 0491 2971633.

date