Skip to main content
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ആർദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ആർദ്ര കേരള പുരസ്‌കാരം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി

       കോട്ടയം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്താണ് മാഞ്ഞൂർ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പുരസ്‌കാര വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പുരസ്‌കാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്തംഗം ആനിയമ്മ ജോസഫ്, സെക്രട്ടറി മാർട്ടിൻ ജോർജ്ജ്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.എസ്. സുഷാന്ത്, ക്ലർക്ക് രാഹുൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു തോമസ്, ബി. ഷിബു മോൻ, പഞ്ചായത്ത് ജീവനക്കാരായ  ചന്ദ്രബാബു,അനിൽ, ശ്രീരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തദ്ദേശസ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, പ്രതിരോധ കുത്തിവയ്പ്, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം എന്നിവ വിലയിരുത്തിയാണ് പുരസ്‌കാരം. 2021 - 22 വർഷം 6738607 രൂപ ശുചിത്വ മേഖലയിലും 2617625 രൂപ ആരോഗ്യ മേഖലയ്ക്കും പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചാണ് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.
 

date