Skip to main content

റൈഫിൾ അസോസിയേഷൻ തെരെഞ്ഞെടുപ്പ്

കോട്ടയം: ഇടുക്കി ജില്ലാ റൈഫിൾ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഏപ്രിൽ 19 ന് മുട്ടത്തുള്ള ജില്ലാ റൈഫിൾ ഹാളിൽ വോട്ടെടുപ്പു നടക്കും. ഇടുക്കി ജില്ലയിൽ സ്ഥിരതാമസക്കാരല്ലാത്ത ജില്ലാ റൈഫിൾ അസോസിയേഷൻ അംഗങ്ങൾക്കും വോട്ടു രേഖപ്പെടുത്താം. ഡബ്ല്യു എ 773/2023,  ഡബ്ല്യു എ 745/2023 എന്നീ അപ്പീൽ പരാതികളിന്മേൽ കേരളാ ഹൈക്കോടതി  ഏപ്രിൽ12 ന്  പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണിത്. ഇതിൻ  പ്രകാരം അർഹരായ എല്ലാ അംഗങ്ങൾക്കും ഏപ്രിൽ 19നു രാവിലെ 11 മണിമുതൽ വൈകീട്ട് മൂന്നുമണി വരെ ജില്ലാ റൈഫിൾ അസോസിയേഷൻ ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഹാജരായി സമ്മതിദാന അവകാശം വിനിയോഗിക്കാമെന്ന് റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) അറിയിച്ചു.

date