Skip to main content
ഉരുളികുന്നത്ത് പുതിയ ബഡ്‌സ് സ്‌കൂളിന്റെ നിർമ്മാണ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കുന്നു.

എലിക്കുളത്ത് ബഡ്‌സ് സ്‌കൂൾ   നിർമ്മാണോദ്ഘാടനം നടത്തി

കോട്ടയം: എലിക്കുളം പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിന്റെ നിർമ്മാണോദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ചടങ്ങിൽ അധ്യക്ഷനായിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. പഞ്ചായത്ത് ഒന്നാം വാർഡിൽ ഉരുളികുന്നം ഉദയ അങ്കണവാടിക്കടുത്താണ് പുതിയ ബഡ്‌സ് സ്‌കൂൾ നിർമ്മിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, പഞ്ചായത്തംഗങ്ങളായ സൂര്യ മോൾ,  ഷെർളി അന്ത്യാംകുളം, മാത്യൂസ് പെരിവിലങ്ങാട്, നിർമ്മല ചന്ദ്രൻ , അഖിൽ അപ്പുക്കുട്ടൻ, കെ.എം. ചാക്കോ, ദീപ ശ്രീജേഷ്, ജിമ്മി ജേക്കബ് എന്നിവർ പങ്കെടുത്തു.

date