Skip to main content
പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് രാജേഷ് ചേർത്തലയും സംഘവും

പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് രാജേഷ് ചേർത്തലയും സംഘവും

 സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിനം പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് രാജേഷ് ചേർത്തലയും സംഘവും. ബീച്ചിൽ സജ്ജമാക്കിയ പ്രത്യേക വേദിയിലാണ് വൈകിട്ട് 6.30ന് കലാപരിപാടികൾ അരങ്ങേറിയത്. ഫ്യൂഷൻ സംഗീത മേഖലയിലെ നിറസാന്നിധ്യമായ രാജേഷ് ചേർത്തലയുടെ സംഗീത വിരുന്ന് ആസ്വദിക്കാനായി നൂറ്കണക്കിന് ആളുകളാണ് എത്തിയത്. 

മലയാളികൾക്കും ആലപ്പുഴക്കാർക്കും എന്നും പ്രിയപ്പെട്ട കേര നിരകളാടും ഒരു ഹരിത ചാരു തീരം എന്ന ഗാനത്തിൽ തുടങ്ങി മലയാളിയുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന മനോഹരമായ നിരവധി നിത്യഹരിത ഗാനങ്ങൾ വേദിയിൽ ആലപിച്ചു. കിളിവീട് ഉറങ്ങിയല്ലോ, മലരേ മൗനമോ, മുക്കാല മുക്കാബല തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളും വേദിയിൽ അവതരിപ്പിച്ചു.  

date