Skip to main content

ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു

ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. നവകേരള കർമ്മ പരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയത്. മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, നെടിയിരിപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, തുവ്വൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഈഴുവതിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, പൂക്കോട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഒതുക്കുങ്ങൽ പ്രാഥമികാരോഗ്യകേന്ദ്രം, വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രം, ഊരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയത്. സർക്കാരിന്റെ നൂറുദിനകർമ്മ പരിപടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ പൂർത്തിയാക്കിയത്. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാജോർജ് അധ്യക്ഷത വഹിച്ചു.
മമ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എ പി അനിൽകുമാർ എം.എൽ.എ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. പി. ധന്യശ്രീ, മമ്പാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എക്‌സ് സബ് മേജർ പി. മുഹമ്മദ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ടി അഹമ്മദ് എന്നിവർ സംസാരിച്ചു.
തുവ്വൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എ.പി അനിൽകുമാർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ജ്യോതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എജലീൽ, സ്ഥിരം സമിതി അധ്യക്ഷരായ എൻ.പി നിർമല, കെ. സുബൈദ, മെഡിക്കൽ ഓഫീസർ ഡോ. എം.അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
ഊരകം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ, ഊരകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വൈസ് പ്രസിഡന്റ് വി.കെ മൈമൂന, സ്ഥിരം സമിതി അധ്യക്ഷരായ ടി.വി ഹംസ, പി.കെ അഷ്‌റഫ്, സമീറ കരിമ്പൻ, വാർഡ് അംഗങ്ങളായ എൻ.ടി ഷിബു, പി.പി സൈദലവി, അന്നത്ത് മൻസൂർ, ഫാത്തിമ അൻവർ, സുബൈബത്തുൽ അസ്ലമിയ, ബീന ജോഷി, ഇബ്രാഹീം കുട്ടി, പാണ്ടിക്കടവത്ത് അബൂത്വാഹിർ, ഷറഫുദ്ദീൻ, ത്വയ്യിബ്ബ മുൻവ്വർ, ഷറീന റിയാസ്, സമീറ മുതുവോറൻ, നിസി ജോൺ, ഡോ. കെ. ജസീനാബി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മൻസൂർ കോയ തങ്ങൾ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഉഷ നന്ദിയും അർപ്പിച്ചു.
നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദത്തിൽ കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ സി.ടി ഫാത്തിമത്ത് സുഹറാബി ശിലാഫലകം അനാച്ഛാദനം ചെയ്തു. കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ  ശേഷാദ്രിവാസം സുരേഷ് മുഖ്യാതിഥിയായി. നഗരസഭാ ഉപാധ്യക്ഷൻ സനൂപ് മാസ്റ്റർ, മെഡിക്കൽ ഓഫീസർ സുന്ദര കല്ലട, ഡോ. കെ സുജാത, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഈഴുവതിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ ഷീന സുദേശൻ, രജീഷ് ഊപ്പാല, കൗൺസിലർ പി.വി ലത്തീഫ്, സി.പി മുഹമ്മദ് കുഞ്ഞി, വി. സൈദ് മുഹമ്മദ് തങ്ങൾ, ഡോ. ആഷിക് അമൻ, എം.ഗംഗാധരൻ എന്നിവർ സംസാരിച്ചു.
ഒതുക്കുങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ കമറുദ്ധീൻ, ജില്ലാ പഞ്ചായത്ത് അംഗം സലീന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മെഹനാസ്, വാർഡ് അംഗം അബ്ദുൽ കരീം കുരുണിയൻ, ഒതുക്കുങ്ങൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.ടി അബ്ദുൽ റഷീദ് എന്നിവർ സംബന്ധിച്ചു.
പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പി. ഉബൈദുല്ല എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായീൽ മാസ്റ്റർ, വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്, ഗ്രാമപഞ്ചായത്ത് അംഗം സക്കീന, പൂക്കോട്ടൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ടി.വി. ബിന്ദു, മലപ്പുറം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ പി.സി സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
വെളിയങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേയിൽ, വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

date