Skip to main content

ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് സംഘടിപ്പിച്ചു

 ഹരിതകേരളം മിഷനും ബ്രീതിറ്റ് സൊസൈറ്റിയും സംയുക്തമായി തിരൂരിൽ ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് സംഘടിപ്പിച്ചു. വെട്ടം ഗ്രാമപഞ്ചായത്തിലെ വാക്കാട് ബീച്ചിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സമീപ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള ഇരുപതോളം സന്നദ്ധപ്രവർത്തകർ പങ്കാളികളായി. ബീച്ചിന് പുറമെ മങ്ങാട്ടിരി പാലവും സംഘം മാലിന്യ മുക്തമാക്കി. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷദ് നെല്ലാഞ്ചേരി സമാപന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രജനി, വാർഡ് അംഗം സൈനുദ്ധീൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ സജീഷ് എന്നിവർ സംസാരിച്ചു. ബ്രീതിറ്റ് സൊസൈറ്റി പ്രസിഡന്റ് അഞ്ജു ഫർഹാന, സെക്രട്ടറി രാഹുൽ, കോർകമ്മിറ്റി അംഗം അഭിലാഷ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 

date