Skip to main content

അവധിക്കാല കമ്പ്യൂട്ടർ പരിശീലനം

 

കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സ്‌കൂൾ വിദ്യാർഥികൾക്ക് നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ളവർക്കാണ് അവസരം. ജാവ, പി.എച്ച്.പി, പൈതൺ, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, റോബോട്ടിക്‌സ് തുടങ്ങിയ കോഴ്‌സുകളിലാണ് വിവിധ ജില്ലകളിലെ സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി പ്രവേശനം ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org സന്ദർശിക്കുക. ഫോൺ: 0471 2322100, 2321360.

date