Skip to main content

സ്മാര്‍ട്ടാകാന്‍ 4 വില്ലേജ് ഓഫീസുകള്‍ കൂടി

ഇടുക്കി ജില്ലയില്‍ നാല് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആവുന്നു. പീരുമേട്, ഉപ്പുതറ, വണ്ടന്‍മേട്, രാജാക്കാട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന് (20) റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും .

സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കുകയും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 4 വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. രാവിലെ 10 മണിക്ക് പീരുമേട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പീരുമേട് ,ഉപ്പുതറ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നടക്കും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, എ ഡി എം ഷൈജു പി ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 3.30ന് വണ്ടന്‍മേട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ വച്ച് വണ്ടന്‍മേട് രാജാക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. എം എം മണി എംഎല്‍എ അധ്യക്ഷത വഹിക്കും.

date