Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ സോഷ്യല്‍മീഡിയ പ്രചാരണത്തിന് വീഡിയോകള്‍, പോസ്റ്ററുകള്‍, മോഷന്‍ പോസ്റ്ററുകള്‍, അനിമേഷനുകള്‍ എന്നിവ തയ്യാറാക്കി നല്‍കുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ വാഴത്തോപ്പ് ഗവ. വി എച്ച് എസ് എസ് മൈതാനത്താണ് പ്രദര്‍ശനമേള ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 24 വൈകിട്ട് അഞ്ച് മണിക്കകം താല്‍പര്യപത്രം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍സ്റ്റേഷന്‍, കുയിലിമല, പിന്‍: 685603 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ entekeralamidukki@gmail.com എന്ന ഇമെയിലിലോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.

date