Skip to main content

സൈക്കോ സോഷ്യൽ ഗ്രാൻഡിന് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസ്,  2023-24 സാമ്പത്തിക വർഷത്തെ സൈക്കോ സോഷ്യൽ ഗ്രാൻഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പി. ആർ. സി റൂൾസ് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 2022-23 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ച ഫണ്ടിനായുള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0471-2343241

date