Skip to main content

ലബോറട്ടറി ടെക്‌നീഷ്യൻ നിയമനം

ജില്ലാ ടി.ബി സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്‌നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഒരുവർഷത്തിൽ കുറയാത്ത സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾക്ക് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 25ന് രാവിലെ 11ന് മഞ്ചേരി ചെരണിയിലുള്ള ജില്ലാ ടി.ബി സെന്ററിൽ  അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 7558020661.
 

date