Skip to main content

സംഘാടക സമിതി രൂപീകരിച്ചു

പൊന്നാനി ഈശ്വരമംഗലം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ
ഉദ്ഘാടനത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. നഗരസഭാ അധ്യക്ഷൻ സംഘാടക സമിതി ചെയർമാനായും ജില്ലാ മൃഗ സംരക്ഷണ ഓഫീസർ കൺവീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പൊന്നാനി നഗരസഭാ ഓഫീസിൽ ചേർന്ന സംഘാടക സമിതി യോഗം അധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, രജീഷ് ഊപ്പാല, ഷീനാ സുദേശൻ, ടി.മുഹമ്മദ് ബഷീർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ പി.യു അബ്ദുൽ അസീസ്, ജില്ലാ പി.ആർ.ഒ ഹാറൂൺ അബ്ദുൽ റഷീദ്, സീനിയർ വെറ്ററിനറി സർജൻ ഡോ. സിനി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

 

 

 

date