Skip to main content

പൊന്നാനി ഗവ. ആയുർവ്വേദ ആശുപത്രിയിൽ മെമ്മറി ക്ലിനിക്ക് തുടങ്ങി

ജീവിത ശൈലി രോഗത്തിന്റെ ഭാഗമായി വർധിച്ചുവരുന്ന മറവിരോഗവും സ്മൃതിനാശവും മുളയിലേ നുള്ളിക്കളയാനുള്ള പദ്ധതിയുമായി പൊന്നാനി ഗവ. ആയുർവ്വേദ ആശുപത്രി രംഗത്ത്.  മറവിരോഗ ലക്ഷണമുള്ളവരെ കണ്ടെത്തി ഇവരെ പൂർണമായും മറവിരോഗത്തിൽ നിന്ന് മുക്തമാക്കുന്നതിന് മെമ്മറി ക്ലിനിക്കിന് തുടക്കമായി. എല്ലാ ചെവ്വാഴ്ചകളിലും ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന് കീഴിൽ ഡോ. ടി.കെ സുബിനയുടെ നേതൃത്വത്തിൽ ഒ.പിയും പ്രവർത്തിക്കും. ഓർമ്മക്കുറവുണ്ടെന്ന് കണ്ടെത്തുന്നവർക്ക് സൗജന്യ ആയുർവ്വേദ മരുന്നുകളുൾപ്പെടെ നൽകും. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് മറവിരോഗം പിടിപെടാൻ സാധ്യതയേറെയെന്നതിനാൽ ഇവർക്ക് മുൻഗണന നൽകുകയും ചെയ്യും. മരുന്നുകളേക്കാൾ കരുതലും സ്‌നേഹവും ആവശ്യമുള്ള രോഗമായതിനാൽ കൃത്യമായ അനാലിസിസ് നടത്തും. മെമ്മറി ക്ലിനിക്ക് നഗരസഭാ അധ്യക്ഷന ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ജയ്‌നി അധ്യക്ഷത വഹിച്ചു. ഡോ.സിജിൻ പദ്ധതി വിശദീകരിച്ചു.

 

 

 

date