Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

 

ചിറ്റൂര്‍ അഡിഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, പെരുമാട്ടി ഗ്രാമപഞ്ചായത്തുകളിലും ചിറ്റൂര്‍- തത്തമംഗലം മുന്‍സിപ്പാലിറ്റിയിലും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം നടത്തുന്നു. പ്രായപരിധി 18-46. അപേക്ഷ ഏപ്രില്‍ 25 മുതല്‍ മെയ് 12 വരെ ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ അഡിഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ നല്‍കാം. അപേക്ഷയുടെ മാതൃക ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ചിറ്റൂര്‍ - തത്തമംഗലം മുന്‍സിപ്പാലിറ്റിയിലും ഐ.സി.ഡി.എസ് ഓഫീസിലും ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 221292.

date