Skip to main content

മിച്ചഭൂമി പതിച്ചു നല്‍കല്‍: അപേക്ഷ 28 വരെ

 

കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം പട്ടഞ്ചേരി വില്ലേജില്‍ മുരുകനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ബ്ലോക്ക് 49 ല്‍ റി സര്‍വെ നമ്പര്‍ 578/3, 536/3, 536/1, 536/6 എന്നിവയില്‍ ഉള്‍പ്പെട്ട 1.1277 ഹെക്ടര്‍ മിച്ച ഭൂമി പതിച്ചു ലഭിക്കാന്‍ പട്ടഞ്ചേരി വില്ലേജിലേയും സമീപ വില്ലേജുകളിലേയും ഭൂരഹിത കര്‍ഷക തൊഴിലാളികള്‍, യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ചിറ്റൂര്‍ ദൂരേഖ തഹസില്‍ദാര്‍ക്ക് ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍(ആര്‍.ആര്‍) അറിയിച്ചു. ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0491 2505309.

date