Skip to main content

കുഷ്ഠരോഗ ബോധവത്ക്കരണം; റീല്‍സ്/ഹ്രസ്വ ചിത്രം തയ്യാറാക്കല്‍ മത്സരം

 

 
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലുള്ളവര്‍ക്കായി 'റീല്‍സ്/ ഹ്രസ്വ ചിത്രം തയ്യാറാക്കല്‍' മത്സരം നടത്തുന്നു. വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനം ലഭിക്കും. 30 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ തയ്യാറാക്കാം. ഒറ്റയ്‌ക്കോ ഗ്രൂപ്പായോ വീഡിയോ തയ്യാറാക്കാം. പാലക്കാട് ജില്ലയിലുള്ള ഏത് പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മികച്ച വീഡിയോകള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കും. വീഡിയോകളുടെ പകര്‍പ്പാവകാശം ജില്ലാ മെഡിക്കല്‍ ഓഫീസിനായിരിക്കും. വീഡിയോ മെയ് 12 നകം 9567772462 ലേക്ക് വ്യക്തിയുടെ/ ടീം ലീഡറുടെ പേര്, വിലാസം എന്നിവ സഹിതം വാട്‌സ്ആപ്പ് ചെയ്യണം. ആരോഗ്യവകുപ്പ് ജീവനക്കാര്‍ പങ്കെടുക്കേണ്ടതില്ല. അധികൃതരുടെ തീരുമാനം അന്തിമമായിരിക്കും.

date