Skip to main content

ക്യാമ്പിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കണം     കാലവര്‍ഷക്കെടുതി

യില്‍ നഷ്ടം സംഭവിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ടി ജെയിംസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമ്പ് വിട്ടു വീട്ടിലേക്കു പോകുന്ന കുടുംബങ്ങള്‍ക്കായി ആശ്വാസ സഹായമായി 3800 രൂപ നല്‍കും. വസ്ത്രവും പാത്രങ്ങളും നഷ്ടപ്പെട്ടവര്‍ക്കു ആശ്വാസമായാണ് സര്‍ക്കാര്‍ തുക നല്‍കുന്നത്. പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുക. ഒറ്റ തവണ മാത്രമാണ് ധനസഹായത്തിന് അര്‍ഹതയുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസമെങ്കിലും ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കാണ് അടിയന്തര ധനസഹായത്തിന് അര്‍ഹത. ആദ്യം ഘട്ടത്തില്‍ 1000 രൂപ ലഭിച്ചവര്‍ക്ക് അര്‍ഹതപ്പെട്ട ബാക്കി തുക കൂടി ലഭിക്കും. ബാങ്ക് അക്കൗണ്ടില്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ധനസഹായത്തിനുവേണ്ടി മാത്രം ക്യാമ്പിലെത്തുന്ന പ്രവണത തടയാന്‍ ഹാജര്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടാതെ വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും മാനദണ്ഡമനുസരിച്ചുള്ള ധനസഹായം ലഭിക്കും. സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ആറുലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്കു നാലു ലക്ഷവും നല്‍കും. സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് പരമാവധി 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുക.  
 
 

date