Skip to main content

കോഴഞ്ചേരി താലൂക്കിലെ ക്യാമ്പുകളില്‍ ആര്‍ ഡി ഒ സന്ദര്‍ശനം നടത്തി

 

അടൂര്‍ ആര്‍ ഡി ഒ എം.എ.റിഹിമിന്റെ  നേതൃത്വത്തിലുള്ള റവന്യൂ സംഘം കോഴഞ്ചേരി താലൂക്കിലെ ഒന്‍പത് ദുരുതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.  കിടങ്ങന്നൂര്‍, ആറന്മുള, മല്ലപ്പുഴശ്ശരി വില്ലേജുകളിലായി പ്രവര്‍ത്തിക്കുന്ന താലൂക്കിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും സംഘം നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്ന് എത്തിച്ചിരുന്നു. പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ പ്രാദശികമായി വാങ്ങി ക്യാമ്പുകളില്‍ എത്തിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഗ്യാസ് സിലണ്ടറുകളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്നും എല്ലാ ക്യാമ്പുകളിലും എത്തിച്ചിരുന്നു. ഭക്ഷണം, താമസം ഇവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് ക്യാമ്പ് നിവാസികള്‍ ആര്‍ ഡി ഒ യെ അറിയിച്ചു. സംഘത്തില്‍ താലൂക്ക് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ സി ഗംഗാധരന്‍ തമ്പി, വില്ലേജ് ഓഫീസര്‍മാരായ സീന, അനിത കുമാരി, ആശ, വിവിധ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. 

(പിഎന്‍പി 2319/18)

 

date