Skip to main content

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്റെ വനിതാ ഫിറ്റ്നസ് സെന്റർ നിർമാണം അവസാനഘട്ടത്തിൽ

 

കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്റെ വനിതാ ഫിറ്റ്നസ് സെന്റർ നിർമാണം അവസാനഘട്ടത്തിൽ. വനിതകളിലെ ജീവിതശൈലീ രോഗങ്ങളെ ആരോഗ്യ സംരക്ഷണത്തിലൂടെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 വർഷത്തെ വനിതാ വികസന ഫണ്ട് ഉപയോഗിച്ചാണ് ഫിറ്റ്നസ് സെന്റർ തുടങ്ങുന്നത്. മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. കടപ്ലാമറ്റം പഞ്ചായത്ത് ഓഫീസിന് താഴെയാണ് ഫിറ്റ്നസ് സെന്റർ കെട്ടിടം. ഇലക്ട്രോണിക് ട്രെഡ്മിൽ, ലെഗ് എക്സ്റ്റടെൻഷൻ, സ്റ്റാറ്റിക് സൈക്കിളുകൾ തുടങ്ങി ഒട്ടേറെ ഉപകരണങ്ങൾ വ്യായാമത്തിനായുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക്  സൗജന്യമായി ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.

date