Post Category
വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കാലവര്‍ഷക്കെടുതി ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളിലും ഡിടിപിസിയുടെ കീഴിലുളള വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്ക് താല്കാലിക നിയന്ത്രണമേര്‍പ്പെടുത്തി. കുന്നിന് ചെരിവുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കാനും വിനോദ സഞ്ചാരികളോട് മലയോര പ്രദേശങ്ങള്‍,പുഴകള്‍, വെളളക്കെട്ടുകള്‍, ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുളള യാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചു. ജില്ലയില്‍ കുടുങ്ങികിടക്കുന്ന വിനോദ സഞ്ചാരികള്‍ ഉണ്ടെങ്കില്‍ ഡിടിപിസിയുമായി ബന്ധപ്പെടുന്ന പക്ഷം ആവശ്യക്കാര്‍ക്ക് സഹായങ്ങള്‍ ഒരുക്കി നല്‍കും. ഫോണ്‍: 9447524545, 9447564545.
ഹോട്ടലുകള്‍,ഹോംസ്റ്റേകള്‍,റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങികിടക്കുന്നുണ്ടെങ്കില്‍ സഹായം ആവശ്യമെങ്കില്‍ ഡിടിപിസിയുമായി ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments