Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പ്രത്യേക സൗകര്യം , നേരിട്ടെത്തി വിവരം ശേഖരിക്കും

 

ജില്ലയിലെ ദുരിതാശ്വാസ  ക്യാമ്പുകളിലുളള കുടുംബങ്ങളിലെ കുടുംബനാഥന്‍ /നാഥയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ഐ.എഫ്്,സി കോഡ് എന്നീ വിവരങ്ങള്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍  ക്യാമ്പില്‍ നേരിട്ടേത്തി തന്നെ ശേഖരിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് അക്കൗണ്ട് തുറക്കുന്നതിനായി ലീഡ് ബാങ്ക് മാനേജര്‍ ക്യാമ്പുകളില്‍ തന്നെ പ്രത്യേകം സൗകര്യം  ഏര്‍പ്പെടുത്തുന്നതാണ്.  
 പൂര്‍ണ്ണമായും ഭാഗീകമായും വീട് തകര്‍ന്നവരുടെ വിവരങ്ങള്‍,  ഗ്യാസ് സിലിണ്ടര്‍, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, പട്ടയം, ഗൃഹോപകരണങ്ങള്‍, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരുടെ വിവരങ്ങളും ക്യാമ്പില്‍ നേരിട്ടെത്തി ശേഖരിക്കും. 

date