Skip to main content

വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

 വടശേരിക്കര ഗ്രാമപഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം മേയ് അഞ്ച് മുതല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും, വിട്ടു കിട്ടിയ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. അര്‍ഹരായ ഗുണഭോക്താക്കള്‍ പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം മേയ് 11 ന് വൈകിട്ട് നാലിനകം  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

date