Skip to main content

കേന്ദ്രീയ വിദ്യാലയത്തിലെ ഒന്ന്, രണ്ട് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ഒഴിവുളള എസ്ടി വിഭാഗം സീറ്റുകളിലേക്കും രണ്ടാം  ക്ലാസില്‍ ഒഴിവുളള  സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. 31.03.2023 ന് ഒന്നാം ക്ലാസുകാര്‍ക്ക് ആറു വയസും രണ്ടാം ക്ലാസുകാര്‍ക്ക് ഏഴ് വയസും പൂര്‍ത്തിയായിരിക്കണം. അപേക്ഷാ ഫോം സ്‌കൂളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി മേയ് 11. ഫോണ്‍ : 0468 2256000.

date