Post Category
ചുള്ളിയാര്‍ ഡാം തുറന്നേക്കും: സമീപവാസികള്‍ ജാഗ്രത പാലിക്കണം
ജലസേചന വകുപ്പ് ചിറ്റുര്‍ ഡിവിഷന്റെ കീഴിലെ ചുള്ളിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്ന കനത്ത മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ചുള്ളിയാര്‍ ഡാം തുറക്കാനിടയുണ്ട്. അതിനാല്‍ ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.154.08 മീറ്ററാണ് ഡാമിന്റെ മൊത്തം സംഭരണ ശേഷി. നിലവില്‍ 153.08 മീറ്റര്‍ ജലനിരപ്പാണ് ഉളളത്.153.7 മീറ്ററില്‍ ജലനിരപ്പെത്തിയാല്‍ മൂന്നാം മുന്നറിയിപ്പോടെ ഡാം തുറക്കാനുളള നടപടി സ്വീകരിക്കും.
date
- Log in to post comments