Skip to main content
കടലോരമനസ് തൊട്ടറിഞ്ഞ് ആലപ്പുഴയിലെ തീരസദസ്സ്

കടലോരമനസ് തൊട്ടറിഞ്ഞ് ആലപ്പുഴയിലെ തീരസദസ്സ്

കടലോരമനസ് തൊട്ടറിഞ്ഞ് ആലപ്പുഴയിലെ തീരസദസ്സ്ലഭിച്ചത് 648 പരാതികൾ,
225 പരാതികൾ തീർപ്പാക്കി.

കടലോരമനസ് തൊട്ടറിഞ്ഞ്  ആലപ്പുഴ മണ്ഡലത്തിലെ തീരസദസ്സ്. തീരമേഖലയിൽ താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിലാണ് തീരസദസ്സ് സംഘടിപ്പിച്ചത്.

ആകെ 648 പരാതികളാണ് ആലപ്പുഴ തീരസദസ്സില്‍ ലഭിച്ചത്. ഇതില്‍ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 225 അപേക്ഷകളിൽ തീരുമാനങ്ങൾ കൈക്കൊള്ളുകയും മറ്റുള്ളവ തുടർപരിശോധനയ്ക്കായി വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.

ഭവന സംബന്ധമായ പരാതികൾ, ലൈഫ് മിഷൻ, വീടിന്റെ ഉടമസ്ഥാവകാശം, പുനർഗേഹം, വിവിധ ധനസഹായ പദ്ധതികൾ, പട്ടയം, ഇൻഷുറൻസ്, കടാശ്വാസം, മത്സ്യബന്ധന ഉപകരണങ്ങൾ, മണ്ണെണ്ണ പെർമിറ്റ്, വൈദ്യുതി, കുടിവെള്ള കണക്ഷൻ, റോഡ് ടാറിംഗ് തുടങ്ങിയ വിഷയങ്ങളാണ് തീരസദസ്സിൽ മന്ത്രിയുടെ പരിഗണനയ്‌ക്കെത്തിയത്. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച തീരദേശവാസികളെ ചടങ്ങിൽ ആദരിച്ചു.
തീരസദസ്സിന്റെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിലെ തീരദേശത്തെ ജനപ്രതിനിധികളുമായി പ്രദേശത്തെ പ്രശ്നങ്ങൾ മന്ത്രി ചർച്ച ചെയ്തു.

date