Skip to main content

ഏറ്റുമാനൂർ നഗരസഭയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി.
നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടികര ഉദ്ഘാടനം നിർവഹിച്ചു. എസ്.സി, വിഭാഗത്തിലുള്ള 29 പേർക്കും എസ്.ടി വിഭാഗത്തിലുള്ള രണ്ടുപേർക്കുമാണ് കട്ടിൽ നൽകിയത്. എസ്.സി, എസ്.ടി വിഭാഗത്തിനുള്ള ഫണ്ടിൽ നിന്നും 1,50,000 രൂപയാണ് ചെലവഴിച്ചത്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിജി ചവറ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അജിത ഷാജി,
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.എസ് വിശ്വനാഥൻ, നഗരസഭാംഗങ്ങളായ ബിബീഷ്, രശ്മി ശ്യം,വിജി ഫ്രാൻസിസ്, ശോഭന കുമാരി, തങ്കച്ചൻ കോണിക്കൽ എന്നിവർ പങ്കെടുത്തു.

 

date