Skip to main content
സമസ്ത മേഖലകളിലും വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് - മന്ത്രി മുഹമ്മദ്‌ റിയാസ്

സമസ്ത മേഖലകളിലും വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് - മന്ത്രി മുഹമ്മദ്‌ റിയാസ്

സർക്കാർ രണ്ടു വർഷം പൂർത്തിയാക്കുന്ന വേളയിൽ സമസ്ത മേഖലയിലും  വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.  കടലുണ്ടി ഗ്രാമപഞ്ചായത്തിൽ  വാർഡ് 12ൽ നവീകരണ പ്രവർത്തി പൂർത്തീകരിച്ച കീക്കോട്  മുക്കത്ത്കടവ് പുഴയോര റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ മുഴുവൻ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് മന്ത്രി പറഞ്ഞു. മണ്ണൂർ മുക്കത്ത് കടവ് റോഡ് നവീകരണത്തിനായി 4 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ചടങ്ങിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു.

തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി പദ്ധതി പ്രകാരം 96.1 ലക്ഷം രൂപ മുടക്കി ഹാർബർ എൻജിനീയറിങ് വകുപ്പാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായിരുന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി സുഷമ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസ് സ്വാഗതവും വാർഡ് മെമ്പർ സ്മിത ഗണേഷ് നന്ദിയും പറഞ്ഞു.

date