Skip to main content
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് അംശാദായം തിരികെ നൽകൽ ഉദ്ഘാടനം ചെയ്തു 

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് അംശാദായം തിരികെ നൽകൽ ഉദ്ഘാടനം ചെയ്തു 

 

കശുവണ്ടി തൊഴിലാളികളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് അംശാദായം തിരികെ നൽകുന്നതിന്റെ ജില്ലയിലെ വിതരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ധാരാളം തൊഴിലാളികൾ പ്രവർത്തിക്കുന്ന കയർ, കൈത്തറി, കശുവണ്ടി മേഖലകളിൽ ആധുനികവൽക്കരണ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. 2023 -24 സംസ്ഥാന ബജറ്റിൽ കശുവണ്ടി മേഖലയുടെ വികസനത്തിനു വേണ്ടി 20 കോടി രൂപയുടെ പ്രത്യേക പാക്കേജ് വകയിരുത്തിയതായി മന്ത്രി പറഞ്ഞു. 

കശുവണ്ടി തൊഴിലാളികളുടെ മക്കളിൽ ഡിഗ്രി, പിജി, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. സുഭഗൻ അധ്യക്ഷത വഹിച്ചു. 

കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എ ബിന്ദു, ബോർഡ് ഡയറക്ടർമാരായ അയത്തിൽ സോമൻ, കുന്നത്തൂർ ഗോവിന്ദ പിള്ള, ജി വേണുഗോപാൽ, അക്കൗണ്ട്സ് ഓഫീസർ ജാലിസ കെ എന്നിവർ സംസാരിച്ചു.

date