Skip to main content

യാഥാർത്ഥ്യമാകാൻ ഒരുങ്ങി ജില്ലാ പൈതൃക മ്യൂസിയം

മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്ന് നാടിന് സമർപ്പിക്കും
ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരത്തിൽ ജില്ലാ പൈതൃക മ്യൂസിയം യാഥാർത്ഥ്യമാകുന്നു. ഇന്ന് (മെയ് 05) വൈകീട്ട് നാലിന് സംസ്ഥാന തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവർത്തനം പൂർത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിന്റെ സമർപ്പണവും ഇതോടൊപ്പം നടക്കും.
ജില്ലയുടെ ചരിത്രത്തിലേക്കും വൈവിധ്യമാർന്ന പൈതൃകങ്ങളിലേക്കും കാഴ്ചക്കാരെ നയിക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് ജില്ലാ പൈതൃക മ്യൂസിയത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കും. സംസ്ഥാനത്തെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയമാണ്. പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കിയത്. പരിപാടിയിൽ കെ.പി.എ മജീദ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാഥിതിയാവും. തിരൂരങ്ങാടി നഗരസഭാ അധ്യക്ഷൻ കെ.പി മുഹമ്മദ് കുട്ടി, നഗരസഭാ കൗൺസിലർ അഹമ്മദ് കുട്ടി കക്കടവത്ത്, കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള എന്നിവർ സംബന്ധിക്കും.
 

date