Skip to main content

മുതവല്ലൂർ ഐ.എച്ച്.ആർ.ഡി കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഇന്ന് ഉദ്ഘാടനം ചെയ്യും

ഐ.എച്ച്.ആർ.ഡി.യുടെ മുതുവല്ലൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ പുതുതായി നിർമിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം ഇന്ന് (മെയ് 05) ഉച്ചയ്ക്ക് മൂന്നിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി  മുഖ്യാതിഥിയാവും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി, മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി. അബ്ദുൽ റഹ്‌മാൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പാപ്പാടൻ,  മുതവല്ലൂർ വാർഡ് അംഗം ഷിബു അക്കരപ്പറമ്പിൽ, ഐ.എച്ച്.ആർ.ഡി അഡീഷണൽ ഡയറക്ടർ ഡോ. വി.എ. അരുൺ കുമാർ തുടങ്ങിയവർ പങ്കെടുക്കും. സർക്കാറിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്.
 

date