Skip to main content

കോട്ടയ്ക്കൽ നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ഇന്ന്; മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിക്കും

കോട്ടയ്ക്കൽ നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ഇന്ന് (മെയ് 05) നടക്കും. ബസ് സ്റ്റാൻഡ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഷോപ്പിങ് കോംപ്ലക്‌സ് സമർപ്പണം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഷോപ്പുകളുടെ രേഖ കൈമാറ്റം എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും നിർവഹിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയാവും. കോട്ടക്കൽ നഗരസഭാ അധ്യക്ഷ ബുഷ്‌റ ഷബീർ തുടങ്ങിയ വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പഴയ സ്റ്റാൻഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് പുതിയ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സും യാഥാർഥ്യമാക്കിയത്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകൾ 10 മീറ്റർ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. 104 മുറികൾ, ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി, വാഹന പാർക്കിങ് എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം.
 

 

date