Skip to main content

തവനൂരിലെ അസാപ് സാമൂഹിക നൈപുണ്യ പാർക്ക് ഇന്ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും

അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത തവനൂരിലെ സാമൂഹിക നൈപുണ്യ പാർക്ക് ഇന്ന് (മെയ് 05) ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിശിഷ്ടാതിഥിയാവും. അസാപ് കേരള ഹെഡ് സി.എസ്.പി ഇ.വി.സജിത് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. നസീറ, അസ്ലം തിരുത്തി, സി.വി. സുബൈദ, ഒ. ശ്രീനിവാസൻ, അബ്ദുൽ മജീദ് കഴുങ്ങിൽ, വി. ശാലിനി, കുഞ്ഞുട്ടി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ എടശ്ശേരി, പി.പി. മോഹൻദാസ്, ഇ. അഫ്‌സൽ
തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം അക്ബർ കുഞ്ഞു, തവനൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. പ്രവിജ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സലിം, അസാപ് കേരള ചെയർപേഴ്‌സൺ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ്, ജില്ലാ പ്രോഗ്രാം മാനേജർ എച്ച് ഹരീഷ് നായർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.
കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയിൽ കൂരടയിലുള്ള 1.5 ഏക്കർ സ്ഥലത്താണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. യുവതലമുറയ്ക്ക് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ മികച്ചതൊഴിൽ പരിശീലനവും തൊഴിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. 17.3 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ദേശീയ-അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിൽ പരിശീലനം ലഭിക്കും.

date