Skip to main content

കേരള സര്‍വ്വകലാശാല യുവജനോത്സവം; തീം സോങ്ങും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

 മെയ് അഞ്ച് മുതല്‍ ഒമ്പത് വരെ അമ്പലപ്പുഴയില്‍ നടക്കുന്ന കേരള സര്‍വകലാശാല കലോത്സവം ഏകത്വയുടെ തീം സോങ്ങ് എ.എം. ആരിഫ് എം.പി. ജില്ല കളക്ടര്‍ ഹരിത വി. കുമാറിന് നല്‍കി പ്രകാശനം ചെയ്തു. കലോത്സവങ്ങള്‍ നാടിന്റെ ഉത്സവമാണെന്നും ഇതിനെ വിജയിപ്പിക്കാനായി എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും എം.പി. പറഞ്ഞു. എച്ച്. സലാം എം.എല്‍.എ. രചിച്ച്, സിനിമ പിന്നണി ഗായകൻ കെ.എസ്. സുധീപ് കുമാർ പാടിയ തീം സോങ്ങിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ജോസി ആലപ്പുഴയാണ്. 

കലോത്സവം വെബ്‌സൈറ്റിന്റെ പ്രകാശനം ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിച്ചു. അമ്പലപ്പുഴ ഗവ.കോളേജില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദര്‍ശനന്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, ജില്ല പഞ്ചായത്തംഗം അനന്തു രമേശന്‍, ജോസി ആലപ്പുഴ, അക്ഷയ്, സി. രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. അമ്പലപ്പുഴ ഗവൺമെന്റ് കോളേജാണ് കലോത്സവത്തിന്റെ പ്രധാന വേദി

date