Skip to main content

കൈനകരിയില്‍ സൗജന്യ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം

              കൈനകരി പഞ്ചായത്തില്‍ സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിച്ചു. നടന്‍ മമ്മൂട്ടി ചെയര്‍മാനായ കെയര്‍ ആന്റ് ഷെയറും സി.പി. സാലിഹ് ചെയര്‍മാനായ വലപ്പാട് സി.പി. ട്രസ്റ്റും സംയുക്തമായാണ് പഞ്ചായത്തിലുടനീളം മൂന്നു വള്ളങ്ങളിലും നാല് വാഹനങ്ങളിലുമായി കുടിവെള്ളം വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നത് വരെ സൗജന്യമായി ജലം വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. വയോജനങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കുമായി 60 ഫാനുകളും ചടങ്ങില്‍ വിതരണം ചെയ്തു.

കൈനകരി പഞ്ചായത്ത് കടവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രസീത മിനില്‍കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എ. പ്രമോദ്, സബിത മനു, സന്തോഷ് പട്ടണം, സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യന്‍, കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍, കെയര്‍ ആന്റ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, വലപ്പാട് സി.പി. ട്രസ്റ്റ് ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date