Skip to main content

കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം

 ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ നടക്കുന്ന 'കരപ്പുറം കൃഷിക്കാഴ്ച' പരിപാടിയോടനുബന്ധിച്ച് കൃഷി, അനുബന്ധ മേഖലകളില്‍ സ്വന്തമായോ കൂട്ടായോ സംരംഭങ്ങള്‍ തുടങ്ങാന്‍ ആശയങ്ങള്‍ ഉള്ളവരെ സഹായിക്കാനായി ഡി.പി.ആര്‍. ക്ലിനിക്ക് നടത്തുന്നു. വരുമാന വര്‍ദ്ധനവിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാര്‍ഷിക ഉത്പാദനം കൂട്ടുന്നതിനും വേണ്ടി നൂതനമായതും പ്രായോഗികമായതുമായ പദ്ധതി ആശയങ്ങളുള്ള കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍, പി.എ.സി.എസ്. തുടങ്ങിയവര്‍ക്ക് ബന്ധപ്പെട്ട കൃഷി ഭവനുമായോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ ആത്മ പ്രൊജക്റ്റ് ഡയറക്ടറേറ്റുമായോ ബന്ധപ്പെടണം. 

ഇത്തരത്തിലുള്ളവരെ ഉള്‍പ്പെടുത്തി നടത്തുന്ന ഡി.പി.ആര്‍. ക്ലിനിക്കില്‍ അതത് മേഖലയിലെ വിദഗ്ധരുമായി ബന്ധപ്പെടുന്നതിനും ബാങ്കുകളില്‍ സമര്‍പ്പിക്കുന്നതിനുമായുള്ള വിശദമായ പദ്ധതി രേഖ (ഡീറ്റൈല്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട്) സൗജന്യമായി തയ്യാറാക്കി നല്‍കും. താത്പര്യമുള്ളവര്‍ മെയ് 10-നകം ബന്ധപ്പെട്ട കൃഷി ഓഫീസില്‍ പ്രോജക്റ്റുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0477 2962961

date