Skip to main content

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മിഷന്‍ അദാലത്ത് ഇന്ന് 

    സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലയില്‍ നവംബര്‍ 23, 24, 25 തീയതികളില്‍ തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് ഹാളില്‍ പരാതിപരിഹാര അദാലത്തുകള്‍ നടത്തും.  കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജ് ഡോ. പി.എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ പോലീസ് വകുപ്പ്, റവന്യൂ വകുപ്പ്, വനം വകുപ്പ്, എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ സംബന്ധിക്കും.
(പി.ആര്‍.പി 1916/2017)
 

date